കണ്ണൂർ :- പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി കൊലപാതകം നടത്തിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ രക്ഷിക്കുന്നതിന് ഭരണപക്ഷത്തിലെ പ്രമുഖ നേതാക്കളും ഭരണപക്ഷ അനുകൂല വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കേരള ബാർ കൌൺസിൽ മെമ്പർ അഡ്വക്കറ്റ് സി.കെ രത്നാകരൻ,അഡ്വ.തങ്കച്ചൻ മാത്യു, അഡ്വ. ഡി..കെ കുഞ്ഞിക്കണ്ണൻ, അഡ്വ.സോനാ ജയരാമൻ അഡ്വ. ജി.വി പങ്കജാക്ഷൻ അഡ്വ.ടി.എ ജസ്റ്റിൻ, അഡ്വ.സക്കറിയ കായകൂൽ,അഡ്വ.ഷാജു കെ, അഡ്വ. പ്രകാശൻ.എൻ, അഡ്വ.ആശ വിശ്വൻ എന്നിവർ സംസാരിച്ചു.