തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'വോട്ടുനടത്തം' സംഘടിപ്പിച്ചു


മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്ര,ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ 'വോട്ടുനടത്തം' സംഘടിപ്പിച്ചു. തായംപൊയിൽ എ എൽ പി സ്കൂൾ പരിസരത്ത് പഞ്ചായത്ത് അംഗം എം.ഭരതൻ ഫ്ളാഗ് ഓഫ് ചെയ്തു. പി.പി സതീഷ് കുമാർ വോട്ടുപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സമഗ്ര വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ. പുതിയ വോട്ടർമാരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ പ്രേരിപ്പിക്കുക വോട്ടവകാശം ധാർമിക കടമയാണെന്ന് ബോധവൽക്കരിക്കുകയുമാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. 


Previous Post Next Post