കൊളച്ചേരി :- സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരിയുടെ സമഗ്ര ചരിത്ര പഠനത്തിനും ആശയ പ്രചരണ പ്രവർത്തനത്തിനുമായി പഠന ഗവേഷണ കേന്ദ്രം രൂപീകരിച്ചു. പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ചേർന്ന രൂപീകരണയോഗം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
പി.പി കുഞ്ഞിരാമൻ കൊളച്ചേരി, ടി.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതവും എ.കൃഷ്ണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
എം. ദാമോദരൻ - ചെയർമാൻ
പി.പി കുഞ്ഞിരാമൻ - വൈസ് ചെയർമാൻ
എ.പി സുരേഷ് - കൺവീനർ
കെ.രാമകൃഷ്ണൻ മാസ്റ്റർ - ജോ: കൺവീനർ
എ. കൃഷ്ണൻ - ട്രഷറർ