നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിന്റെയും കണ്ണൂർ, തലശ്ശേരി ജില്ലാ നിയമസേവന അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിത നിയമ ശില്പശാലയും ഡിജിറ്റൽ സാക്ഷരത- ഡിജിസഭയും ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കലും പരിപാടി സംഘടിപ്പിച്ചു. സബ് ജഡ്ജ് ബിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.
നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ സോമശേഖരൻ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. അഡ്വ: എ.കെ ധനലക്ഷ്മി വിഷയാവതരണം നടത്തി. തുടർന്ന് ശുചിത്വ ആരോഗ്യ ബോധവൽക്കരണ വിൽകലാമേളയും അരങ്ങേറി. പരിപാടിയിൽ നിഷ കെ.പി, ജയകുമാർ പി.കെ, ശോഭ, റസീല കെ.എൻ, രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.