നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് വയോജനങ്ങൾക്ക് സഹായ ഉപകരണ വിതരണ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നിർവഹിച്ചു .
നാറാത്ത് എഫ് എച്ച് സിയിൽ വെച്ച് നടത്തിയ ഗുണഭോക്തൃ നിർണ്ണയ ക്യാമ്പിൽ തെരെഞ്ഞെടുക്കപ്പെട്ട 13 പേർക്കാണ് വീൽ ചെയർ , ഫോൾഡിങ് വാക്കർ തുടങ്ങിയവ വിതരണം ചെയ്തത്. ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.ഗിരിജ, ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെ.എൻ തുടങ്ങിയവർ പങ്കെടുത്തു.