മയ്യിൽ :- പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചു. പോലീസിന്റെ വാഹന പരിശോധനയിൽ രണ്ടുപേർ പിടിയിലായി. ചേലേരി എ.യു.പി സ്കൂളിന് സമീപത്ത് വെച്ചാണ് കുട്ടികൾ ഓടിച്ച ബൈക്കും, സ്കൂട്ടറും എസ്.ഐ സുധാകരനും സംഘവും പിടികൂടിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.