പാപ്പിനിശ്ശേരിയിൽനിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി കടയുടമ മരണപ്പെട്ടു

 


പാപ്പിനിശ്ശേരി :- നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി കടയുടമ മരണപ്പെട്ടു. ഹാജി റോഡിൽ കച്ചവടം ചെയ്യുന്ന ഫറൂഖാണ് മരണപ്പെട്ടത്.. കണ്ണൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം സംഭവിച്ചത്. ഗുരുതരമായ അവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂണിറ്റ് അംഗമാണ്.

ഭാര്യ: ബക്കളം സ്വദേശി റാഷിദ

മക്കൾ :റസീൽ, ആമിന.



Previous Post Next Post