പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ശാഖ SKSSF കമ്മറ്റി മാസംതോറും നടത്തിവരുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സ് പള്ളിപ്പറമ്പ് ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു. ശാഖ പ്രസിഡന്റ് ഹാഫിള് അമീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്താദ് അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിച്ചു.
2024 --2026 വർഷത്തേക്കുള്ള SKSSF മെമ്പർഷിപ് ശാഖ സെക്രട്ടറി മുത്തലിബ് ഹുദവി അബ്ദുറഹ്‌മാൻ പി.പിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഉസ്താദ് അമീർ സഅദി സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് ലത്തീഫ് സി.കെ നന്ദിയും പറഞ്ഞു. യോഗത്തിൽ കഴിഞ്ഞദിവസം ചേലേരിയിൽ നിന്നും മരണപ്പെട്ട മുല്ലേരിക്കണ്ടി മൊയ്തീൻ എന്നവരുടെ പേരിൽ പ്രത്യേക പ്രാർത്ഥനയും നടത്തി.