ഹജ്ജ് തീർത്ഥാടനം ; രണ്ടാംഗഡു അടയ്ക്കാനുള്ള സമയപരിധി അവസാനിച്ചു


കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് രണ്ടാംഗഡു പണം അടയ്ക്കാനുള്ള സമയ പരിധി അവസാനിച്ചു. രണ്ടുഗഡുക്കളായി 2,51,800 രൂപയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീർഥാടകരിൽ നിന്നു വാങ്ങിയത്. വിമാന നിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയാകും മൂന്നാം ഗഡു നിശ്ചയിക്കുക.

തീർഥാടകർ പുറപ്പെടുന്ന വിമാനത്താവളത്തിന്റെ അടിസ്ഥാനത്തിൽ തുകയിൽ വ്യത്യാസമുണ്ടാകും. കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടുന്നവരേക്കാൾ വിമാനക്കൂലിയിൽ 37,000 രൂപയിലേറെ അധികം വരും.

Previous Post Next Post