ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാമ്പ് ; ചുമതലയുള്ള അധ്യാപകർക്ക് ഈസ്‌റ്റർ ദിനത്തിലും ഡ്യൂട്ടി


തിരുവനന്തപുരം :- ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ചുമതലയുള്ള അധ്യാപകർക്ക് ഈസ്‌റ്റർ ദിനത്തിലും ഡ്യൂട്ടി. മാർച്ച്‌ 31ന് ആണ് ഈസ്റ്റർ. തൊട്ടടുത്ത ദിവസമാണ് 77 ക്യാംപുകളിലായി മൂല്യനിർണയം ആരംഭിക്കുന്നത്. അതിനുള്ള ഒരുക്കങ്ങൾ നടത്താനാണ് ക്യാംപിന്റെ ചുമതലയുള്ള അധ്യാപകർക്ക് പൊതു അവധി ദിനമായ ഈസ്റ്ററിന് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നത്. ക്യാംപ് കോഓർഡിനേറ്റർ, ക്യാംപ് ഓഫിസർ, ഡപ്യൂട്ടി ക്യാംപ് ഓഫിസർ, ക്യാംപ് അസിസ്‌റ്റന്റ്റ്, സ്ക്രിപ്റ്റ് കോഡിങ് ഓഫിസർ, ടാബുലേഷൻ ഓഫിസർ എന്നീ തസ്‌തികകളിൽ നിയോഗിച്ചിരിക്കുന്ന അധ്യാപകർക്കാണ് അവധി ഡ്യൂട്ടി.

എസ്എസ്എൽസി പരീക്ഷാമൂല്യനിർണയം ഏപ്രിൽ 3ന് ആണ് ആരംഭിക്കുന്നത്. എസ്എസ്എൽസിക്കു ശേഷം ഫലപ്രഖ്യാപനം നടത്തുന്ന ഹയർസെക്കൻഡറിയുടെ മൂല്യനിർണയവും ഏപ്രിൽ രണ്ടിനോ മൂന്നിനോ ആരംഭിച്ചിരുന്നെങ്കിൽ ഈസ്‌റ്റർ ദിനത്തിലെ ഡ്യൂട്ടി ഒഴിവാക്കാമായിരുന്നെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post