കുറ്റ്യാട്ടൂർ :- തെരുവ് വിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതി പ്രകാരം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഴശ്ശി ഒന്നാം വാർഡിൽ എട്ടേയാർ - കുറ്റ്യാട്ടൂർ ശിവക്ഷേത്രം റോഡിൽ ഒരു കിലോമീറ്റർ ദൂരപരിധിയിൽ പുതിയതായി സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവ്വഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ എം.വി ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ കെ.സത്യൻ, ഉത്തമൻ വേലിക്കാത്ത്, ഇ.സുഭാഷ്, പി.പി രാജൻ എന്നിവർ സംസാരിച്ചു.