നാറാത്ത് സ്വദേശി ആറ് ലക്ഷം ദിര്‍ഹമുമായി അബൂദബിയില്‍നിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിന്റെ പരാതി

 


അബൂദബി: കണ്ണൂര്‍ നാറാത്ത് സ്വദേശി ആറ് ലക്ഷം ദിര്‍ഹമു(ഒന്നരക്കോടി രൂപ)മായി അബൂദബിയില്‍നിന്ന് മുങ്ങിയതായി ലുലു ഗ്രൂപ്പിന്റെ പരാതി. അബൂദബി ഖാലിദിയ്യ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹ്‌റ മനസിലില്‍ മുഹമ്മദ് നിയാസിനെതിരേയാണ് പരാതി. സ്ഥാപനത്തിലെ കാഷ് ഓഫിസ് ഇന്‍ചാര്‍ജായ അദ്ദേഹം ആറ് ലക്ഷം ദിര്‍ഹം(ഏതാണ്ട് ഒന്നരക്കോടി രൂപ) കവര്‍ന്നെന്നു കാണിച്ചാണ് അബൂദബി പോലിസില്‍ ലുലു ഗ്രൂപ്പ് പരാതി നല്‍കിയത്. 15 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലിചെയ്യുകയായിരുന്ന മുഹമ്മദ് നിയാസിനെ രണ്ടുദിവസം മുമ്പ് കാണാതായിരുന്നു. പിന്നാലെ അബൂദബിയില്‍ താമസിക്കുകയായിരുന്ന കുടുംബവും നാട്ടിലേക്ക് മുങ്ങിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എംബസി വഴി നിയസിനെതിരേ കേരള പോലിസിലും പരാതി നല്‍കിയതായി ലുലു ഗ്രൂപ്പ് അറിയിച്ചു.

Previous Post Next Post