ചട്ടുകപ്പാറ :- 2024 ജനുവരി മാസം മുതൽ ഫെബ്രുവരി 12 വരെ നടന്ന നാൽപ്പത്തിനാലാമത് സഹകരണ നിക്ഷേപ സമാഹരണത്തിൽ തളിപ്പറമ്പ് സർക്കിളിൽ 16.24 കോടി രൂപ സമാഹരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിനെ അനുമോദിച്ചു. തളിപ്പറമ്പ് AR ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു. കണ്ണൂർ സഹകരണ ജോയിൻ്റ് രജിസ്ട്രാർ ഇ.രാജേന്ദ്രനിൽ നിന്നും ബേങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ ഉപഹാരം ഏറ്റുവാങ്ങി.
ചടങ്ങിൽ തളിപ്പറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) വി.സുനിൽകുമാർ, സൂപ്രണ്ട് കെ.എം.സതീഷ് കുമാർ, തളിപ്പറമ്പ് സർക്കിളിലെ ബേങ്ക് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.