കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂ‌ട്ടർ യാത്രക്കാരനായ ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം


ചക്കരക്കൽ :- കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂ‌ട്ടർ യാത്രക്കാരനായ ആംബുലൻസ് ഡ്രൈവർ മരിച്ചു. മാമ്പ കൊവ്വൽ പള്ളിക്ക് സമീപത്തെ ചെറുക്കുന്നത്ത് ഹൗസിൽ കീറ്റുക്കണ്ടികമാൽ (50) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 7.15 ഓടെ മാച്ചേരിയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഓടികൂടിയ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് രാവിലെയായിരുന്നു മരണപ്പെട്ടത്. ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പരേതനായ ഇബ്രാഹിമിന്റെറെയും ഫാത്തിമയുടേയും മകനാണ്.

ഭാര്യ : താഹിറ

മക്കൾ : മുഹമ്മദ് അൻസാർ, ഫാത്തിമ, ഫിദ 

സഹോദരങ്ങൾ : ഇസ്‌മായിൽ, ഇർഷാദ്, ഉവൈസ്, സൗദത്ത്, സംസം


Previous Post Next Post