കമ്പിൽ :- കമ്പിൽ ലത്വീഫീയ്യ അറബിക് കോളേജ് സ്റ്റുഡന്റസ് യൂണിയൻ റമദാൻ മുന്നൊരുക്ക പ്രോഗ്രാം ലത്വീഫിയ്യ കോൺഫ്രൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഇ.വി അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. റമദാൻ ആത്മ സംസ്കരണത്തിന്റെയും പാപമോചനത്തിന്റെയും മാസമാണെന്നും ധാരാളം ഇബാദത്തുകൾ കൊണ്ട് റമദാനെ ധന്യമാക്കാനും സാധിക്കണമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
അസിസ്റ്റന്റ് മാനേജർ ജംഷീർ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. റുബയ്യ ടീച്ചർ, നസീമ ടീച്ചർ, ഫാത്തിമത്തുൽ തൈബ ടീച്ചർ, റംല ടീച്ചർ ഹാഫിളത് സദീദ ടീച്ചർ , ഹാഫിളത് സഹല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഖാസിം ഹുദവി മാണിയൂർ സ്വാഗതവും ബോയ്സ് യൂണിയൻ സെക്രട്ടറി റിജാസ് നന്ദിയും പറഞ്ഞു.