വീണ്ടും 'ഓപ്പറേഷൻ ഓവര്‍ലോഡ്'; അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ കുടുക്കാൻ വിജിലൻസ് പരിശോധന


തിരുവനന്തപുരം :- അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും 'ഓപ്പറേഷൻ ഓവര്‍ലോഡ്' പരിപാടിയുമായി വിജിലൻസ്. മിന്നല്‍ പരിശോധനയിലൂടെയായിരിക്കും 'ഓപ്പറേഷൻ ഓവര്‍ലോഡ്' അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക. 

രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും.സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. പോയ വര്‍ഷങ്ങളിലും വിജിലൻസ് 'ഓപ്പറേഷൻ ഓവര്‍ലോഡ്' നടത്തിയിട്ടുണ്ട്. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ മാത്രമല്ല, ജിഎസ്‍ടി വെട്ടിപ്പ് നടത്തിയ വാഹനങ്ങളും ഇത്തരത്തില്‍ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. 

നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.അമിതഭാരം കയറ്റി പോകുന്നതിനായി വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടോ എന്നതും വിജിലൻസിന്‍റെ പരിശോധനാ പരിധിയില്‍ വരുന്നതാണ്. ഇങ്ങനെയുള്ള സംഭവങ്ങളും മുൻകാലങ്ങളില്‍ വിജിലൻസ് കണ്ടെത്തിയിട്ടുള്ളതാണ്.

Previous Post Next Post