മലപ്പുറം :- മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ മഞ്ചേരി കാരക്കുന്ന് ആലുങ്ങലിലായിരുന്നു സംഭവം. കാട്ടുപന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.
ഷഫീഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ തടിയംപുറത്ത് കുട്ടിമുഹമ്മദിൻ്റെ മകനാണ്.
ഭാര്യ : സൈഫുന്നിസ.
മക്കൾ : ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.