വെളുത്തുള്ളി വില കുറഞ്ഞു ; 400 ൽ നിന്ന് 200 രൂപയിലേക്ക്


കാഞ്ഞങ്ങാട് :- കിലോയ്ക്ക് 400 രൂപ വരെയെത്തിയ വെളുത്തുള്ളി വില 200 ലെത്തി. ഏതാനും ദിവസത്തിനിടെയാണ് 200 രൂപ കുറഞ്ഞത്. ഒരുമാസം മുൻപാണ് വെളുത്തുള്ളി വില കിലോയ്ക്ക് മുന്നൂറ് കടന്നത്. വിപണിയിൽ വെളുത്തുള്ളി വരവ് കുറഞ്ഞതാണ് പൊടുന്നനെയുള്ള വിലക്കയറ്റത്തിനിടയാക്കിയത്.

ഉത്തരേന്ത്യൻ പാടങ്ങളിൽ വെളു ത്തുള്ളി വിളവെടുപ്പ് തുടങ്ങിയതാണ് വില പഴയ സ്ഥിതിയിലെത്താനിടയാക്കിയതെന്ന് മൊത്തവ്യാപാരികൾ പറഞ്ഞു. നിലവിൽ മേൽത്തരം വെളുത്തുള്ളിക്ക് കിലോയ്ക്ക് 200 രൂപയാണ് വിപണി വില. കിലോയ്ക്ക് 160 രൂപയ്ക്കുള്ള വെളുത്തുള്ളിയും വിപണിയിലുണ്ട്. എല്ലാ വർഷവും ഡിസംബറോടെ വില അനിയന്ത്രിതമായി ഉയരുന്ന വെളുത്തുള്ളി വില ഫെബ്രുവരി പകുതിയോടെ നടക്കുന്ന വിളവെടുപ്പിൽ താഴുന്നത് പതിവാണെന്ന് വ്യാപാരികൾ പറഞ്ഞു. ഉള്ളി, ഉരുളക്കിഴങ്ങ് തുട ങ്ങിയവയുടെ വിലയിലും ഇത് സംഭവിക്കാറുണ്ട്. ഇടക്കാലത്ത് കിലോയ്ക്ക് 100 രൂപവരെ ഉയർന്ന ഉള്ളിയുടെ ഇപ്പോഴത്തെ വില 28 രൂപയാണ്.

Previous Post Next Post