വന്യജീവിശല്യം ; വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വേണമെന്ന കേരളത്തിൻ്റെ ആവശ്യം കർണാടകയും. തമിഴ്‌നാടും അംഗീകരിച്ചു


ബെംഗളൂരു :- വന്യജീവിശല്യം നേരിടാൻ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വേണമെന്ന കേരളത്തിൻ്റെ ആവശ്യം കർണാടകയും തമിഴ്‌നാടും അംഗീകരിച്ചു. കേരള വനംമന്ത്രി എ.കെ ശശീന്ദ്രന്റെയും കർണാടക വനം മന്ത്രി ഈശ്വർ ഖൻഡ്രയുടെയും നേതൃത്വത്തിൽ ബന്ദിപ്പൂരിൽ ഞായറാഴ്ച നടന്ന യോഗമാണ് ധാരണയിലെത്തിയത്. വന്യമൃഗശല്യം പരിഹരിക്കാൻ കേന്ദ്രം നൽകുന്ന സഹായങ്ങൾ അപര്യാപ്തമാണെന്ന്, കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖൻഡ്ര ആരോപിച്ചു.

മൂന്നുസംസ്ഥാനങ്ങളുമായി അതിർത്തി.പങ്കിടുന്ന ബന്ദിപൂർ, നാഗർഹോളെ, വയനാട് , മുതുമലൈ വന്യജീവിസങ്ക തങ്ങളോടു ചേർന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം വ്യാപകമായ സാഹചര്യത്തിലാണ് കർണാടകം മുൻകൈയെടുത്ത് മന്ത്രിതല യോഗം സംഘടിപ്പിച്ചത്.

വന്യജീവി സംഘർഷത്തെ തുടർന്നുള്ള ആദ്യ മന്ത്രിതലയോഗമാണിത്. തുടർയോഗങ്ങളുണ്ടാകുമെന്ന് കർണാടകം അറിയിച്ചു. കേരളത്തിൽനിന്ന് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, വനം മേധാവി ഗംഗ സിങ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദ് തുടങ്ങിയവരും കർണാടക വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Previous Post Next Post