കൊച്ചി :- സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെഎൽഐയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് വൈകാതെ പ്രസിദ്ധീകരിക്കുമെന്നും സ്ഥലംമാറ്റം സംബന്ധിച്ചു കോടതിയിൽ കേസ് ഉള്ളതിനാൽ അന്തിമനടപടി കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാകുമെന്നും മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയർമാനും സി പിഐ ജില്ലാ സെക്രട്ടറിയുമായ കെ.എം ദിനകരൻ അധ്യക്ഷനായി. കെഎൽഐയു സംസ്ഥാന പ്രസിഡൻ്റ് കെ.സി സുരേഷ് ബാബു പതാക ഉയർത്തി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, ജി.അരുൺകുമാർ, എസ്.കൃഷ്ണ കുമാരി, വി.ജെ മെർലി, എസ്.സജീവ് എന്നിവർ സംസാരിച്ചു.