കൊളച്ചേരി :- മാലോട്ട് എ.എൽ.പി സ്കൂൾ 96-ാംവാർഷികാഘോഷം 'ഗ്രാമോത്സവം' വിവിധ പരിപാടികളോടുകൂടി നടന്നു. വാർഡ് മെമ്പർ ഇ.കെ അജിതയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ നടന്നു. റംഷി പട്ടുവം നയിച്ച ഗാനമേളയും അരങ്ങേറി.