സേവാഭാരതി മയ്യിലിന്റെ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു


മയ്യിൽ :- സേവാഭാരതി മയ്യിലിന്റെ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു. മയ്യിൽ സേവാഭാരതി പ്രസിഡന്റ് ഇ.പി പുരുഷോത്തമന്റെ അധ്യക്ഷതയിൽ സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സമ്പർക്ക പ്രമുഖ് എം.നാരായണൻ, റിട്ട.കേണൽ സാവിത്രിയമ്മ കേശവൻ, ടി.സി മോഹനൻ, പി.പി. ദേവദാസൻ, കെ.എൻ വികാസ് ബാബു, ഗണേഷ് വെള്ളിക്കീൽ, സി.വി മനോഹരൻ, സന്ധ്യ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post