പോലീസ് ചമഞ്ഞ് തട്ടിപ്പ് ; തലശ്ശേരി സ്വദേശിക്ക് 1.29 ലക്ഷം നഷ്ടമായി


കണ്ണൂർ :- പോലീസ് ഓഫീസർ ചമഞ്ഞ് നടത്തിയ തട്ടിപ്പിൽ തലശ്ശേരി സ്വദേശിയായ യുവാവി ന് 1.29 ലക്ഷം രൂപ നഷ്ടമായി. പോലീസ് ഓഫീസറെന്ന വ്യാജേന സൈബർ തട്ടിപ്പ് സംഘം യുവാവിനെ സമീപിക്കുകയായിരുന്നു.

യുവാവിൻ്റെ ആധാറും ഫോൺനമ്പറും ഉപയോഗിച്ച് മറ്റൊരാൾ അനധികൃത ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് സംഘം അറിയിച്ചു. ആ ബാങ്ക് അക്കൗണ്ട് തീവ്രവാദ, നിയമവിരു 30 പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. വലിയ കുറ്റകൃത്യമായതിനാൽ പരാതി രജിസ്റ്റർ ചെയ്യണമെന്നും അതിന് പണം നൽകണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ പണം കൈക്കലാക്കി തട്ടിപ്പ് സംഘം രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു.

Previous Post Next Post