കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി ആരോഗ്യ ജാഗ്രതാ മീറ്റിങ് ചേർന്നു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വത്സല.കെ ഉത്സവത്തോടനുബന്ധിച്ച് പാലിക്കേണ്ടതായ ആരോഗ്യബോധവൽക്കരണ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഉത്രവിളക്കു മഹോത്സവ കമ്മിറ്റി സെക്രട്ടറി പി.സി ദിനേശൻ സ്വാഗതവും ആശാവർക്കർ ശ്രീജ നന്ദിയും പറഞ്ഞു.