മുല്ലക്കൊടി എ.യു.പി സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു


മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു. മയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം.അസൈനാറിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: കെ.കെ രത്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രവി മണിക്കോത്ത് അനുമോദനം നൽകി. എ.ഇ.ഒ ജാൻസി ജോൺ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. ദേശീയ അധ്യാപക ജേതാവ് രാധാകൃഷ്ണൻ മണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.

സർവീസിൽ നിന്ന് വിരമിക്കുന്ന കെ.സി സതി ടീച്ചർക്ക് കെ.കെ സുജാത ടീച്ചർക്കും യാത്രയയപ്പ് നൽകി. അറബിക്, ഉർദു, സംസ്കൃതം, പ്രീ പ്രൈമറി സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാവിരുന്ന് അരങ്ങേറി. നൃത്തനൃത്ത്യങ്ങൾ ദഫ്, ഒപ്പന മാർഗംകളി എന്നിവ നടന്നു.

 ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, സ്കൂൾ മാനേജർ കെ.വി സുരേന്ദ്രൻ, പിടിഎ പ്രസിഡന്റ് കെ.വി സുധാകരൻ, മദർ പിടിഎ പ്രസിഡണ്ട് പി.ലത, സ്കൂൾ വികസന സമിതി ചെയർമാൻ വി.വി മോഹനൻ, സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു. സി.സുധീർ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ.കെ രേഷ്മ നന്ദിയും പറഞ്ഞു.




Previous Post Next Post