ശ്രീകണ്ഠപുരം :- കഞ്ചാവ് സഹിതം മൂന്ന് യുവാക്കളെ ശ്രീകണ്ഠപുരം അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.പി വിജയനും സംഘവും പിടികൂടി. കണ്ണൂർ കാഞ്ഞിരോട് പടന്നോട്ടുമൊട്ട ബൈത്തുൽ മിന വീട്ടിൽ അബ്‌ദുൾറഹ്‌മാൻ ഷമീർ (35) എന്നയാളെ 4 ഗ്രാമും നണിയൂർ നമ്പ്രത്തെ ചിറമ്മൽവീട്ടിൽ കെ.പി സാജിദിനെ (34) അഞ്ച് ഗ്രാം കഞ്ചാവുമായും കയരളം കരക്കണ്ടത്ത് താമസിക്കുന്ന പുതിയപുരയിൽ വീട്ടിൽ പി.എം സിദിഖിനെ (35) അഞ്ച് ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.
ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ടി.ആർ രാജേഷ്, എം.പി ഹാരിസ്, പി.എ രഞ്ജിത്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ ജോസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.