കമ്പിൽ :- കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ സയ്യിദ് ഹാഷിം തങ്ങൾ റിലീഫ് സെൽ വിതരണം ചെയ്യുന്ന റമളാൻ കിറ്റ് KLIC പ്രസിഡണ്ട് സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ, വൈ പ്രസിഡണ്ട് എം.മൊയ്തീൻ ഹാജി, KMMA പ്രതിനിധി പി.വി അബു എന്നിവരിൽ നിന്ന് റിലീഫ് സെൽ ചെയർമാൻ ബി മുസ്തഫ ഹാജി, എ.പി അബ്ദുള്ള എന്നിവർ ഏറ്റുവാങ്ങി. അലി ഹാഷിം ബാഅലവി യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു.
ലത്വീഫിയ്യയുടെ പ്രവർത്തനപരിധിയിലുള്ള ഏഴു മഹല്ലുകളിലും, മറ്റുമുള്ള അർഹരായ 180 കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഉസ്താദ് റബീഹ് ഫൈസി, അഡ്വ: അബ്ദുൽ കരീംചേലേരി , കെ.കെ മുസ്തഫ , സദഖത്തുള്ള മൗലവി, നസീർ ദാരിമി, ഇ.വി അശ്രഫ് മൗലവി ,സകരിയ്യ ദാരിമി, ഹംസ മൗലവി ,മമ്മു കമ്പിൽ ,കുഞ്ഞഹമ്മദ് മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ലത്വീഫിയ്യ മെമ്പർമാർ ,മഹല്ലു പ്രതിനിധികൾ ,സാംസ്കാരിക സംഘടന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പി.പി മുജീബുറഹ്മാൻ സ്വാഗതവും, എ.പി അബ്ദുള്ള നന്ദിയും പറഞ്ഞു.