കോടിപ്പോയിൽ ശാഖ മുസ്ലിം യൂത്ത് ലീഗും ലൈഫ് ലൈൻ ഹെൽത്ത് കെയർ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- കോടിപ്പോയിൽ ശാഖ മുസ്ലിം യൂത്ത് ലീഗും ലൈഫ് ലൈൻ ഹെൽത്ത് കെയർ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത ഗ്രൂപ്പ്‌ നിർണ്ണയവും സൗജന്യ മരുന്ന് വിതരണവും കൊടിപ്പോയിൽ ഇ അഹമ്മദ് സാഹിബ്‌ സ്മാരക സൗധത്തിൽ വെച്ച് നടന്നു. മഹല്ല് ഖത്തീബ് ജലീൽ റഹ്മാനിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി എം.വി മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ: അബ്ദുൽ കരീം ചെലേരി ഉദ്ഘാടനം ചെയ്തു.

മൻസൂൽ പാമ്പുരുത്തി, വാർഡ്‌ മെമ്പർ ബാലസുബ്രഹ്മണ്യൻ, ഫരീദ് ടി.വി, അബ്ദുൽ ഹക്കീം, ഷംസീർ കൊടിപ്പോയിൽ, മുജീബ് ടി.വി, സുബൈർ കരിയിൽ, എം.കെ മുസ്തഫ, ടി.വി മുസ്തഫ, സി.കെ യഹിയ, പിപി അബ്ദുറഹ്മാൻ, ഹാഷിം ഇളമ്പയിൽ, ഡോ: ഷബീർ, അൻസബ് എം.കെ, എന്നിവർ സംസാരിച്ചു. ടി.വി ഗഫൂർ സ്വാഗതവും ഇല്ല്യാസ് എം.കെ നന്ദിയും പറഞ്ഞു.

Previous Post Next Post