ഇന്റർനാഷണൽ ഷോട്ടോക്കാൻ കരാട്ടെ അക്കാദമി സ്റ്റേറ്റ് ജനറൽബോഡി യോഗവും ബ്ലാക്ക് ബെൽറ്റ് കുടുംബ സംഗമവും നടന്നു


മയ്യിൽ :- ഇന്റർനാഷണൽ ഷോട്ടോക്കാൻ കരാട്ടെ അക്കാദമി( ISKA)  സ്റ്റേറ്റ് ജനറൽബോഡി യോഗവും. ബ്ലാക്ക് ബെൽറ്റ്കുടുംബ സംഗമവും  കോഴിക്കോട് അസ്മാ ടവർ മാവൂർറോഡ് കോഴിക്കോട് വെച്ച് നടന്നു. ഇന്ത്യൻ ചീഫ് ഷിഹാൻ മനോജ് മഹാദേവ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ വെച്ച് സീനിയേഴ്സ് മാസ്റ്റേഴ്സായ സെൻസി ഭാസ്കരൻ വള്ളിയോട്ട്, അനീഷ് കൊയിലേരിയൻ എട്ടേയാർ മിഥുൻ വേളം, അശോകൻ മഠപ്പുരക്കൽ പെരുമാച്ചേരി തുടങ്ങിയവരെ ആദരിച്ചു.

ബ്രാഞ്ച് ചീഫ് ആയി തെരഞ്ഞെടുക്കപ്പെട്ട സെൻസിമാരായ രതീഷ് മാസ്റ്റർ കോഴിക്കോട്, അബ്ദുൾ നാസർ മലപ്പുറം, അനീഷ് കൊയിലേരിയൻ കണ്ണൂർ , ഷാജി മാസ്റ്റർ കാസർഗോഡ് തുടങ്ങി നിരവധി സീനിയർ മാസ്റ്റേഴ്സ് ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സെൻസിമാരായ രതീഷ് മാസ്റ്റർ സ്വാഗതവും ബിന്ദു മനോജ് നന്ദിയും പറഞ്ഞു.








Previous Post Next Post