സംസ്ഥാനത്ത് ക്ഷയരോഗികളുടെ എണ്ണം കുറഞ്ഞു ; തീവ്ര രോഗം കൂടി


കണ്ണൂർ :- ക്ഷയരോഗികളുടെ എണ്ണം സംസ്ഥാനത്ത് കഴിഞ്ഞവർഷം കുറഞ്ഞു. 2022-ൽ 23,407 രോഗികളുണ്ടായിരുന്നു. കഴിഞ്ഞ വർഷം 21,771 ആയി. മരുന്നിനെ പ്രതിരോധിക്കുന്ന അപകടകരമായ എം.ഡി.ആർ. ടി.ബി (മൾട്ടിഡ്രഗ് റസിസ്റ്റന്റ് ടി.ബി) കൂടുകയും ചെയ്തു. 2022-ൽ 435 രോഗികളാണുണ്ടായിരുന്നത്. 2023- ൽ അത് 679 . ആയിരുന്നു. 2025- ൽ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യത്തിലെത്താൻ വെല്ലുവിളികളേറെയുണ്ട് സംസ്ഥാനത്തിന്.

രോഗികൾ ഇടയ്ക്ക് ചികിത്സ മുടക്കുന്നതും കൃത്യമായ ഡോസിലും കാലയളവിലുമല്ലാതെ മരുന്ന് കഴിക്കുന്നതും പ്രശ്നമാകുന്നു. സാധാരണ നൽകിവരുന്ന മരുന്നുകൾക്കെതിരേ അണുക്കൾ പ്രതിരോധ ശേഷി നേടും. അപ്പോൾ ഗുരുതരമായ എം.ഡി.ആർ. ടി.ബി ആയി മാറും. അപ്പോൾ അപകടം കൂടും. നൽകുന്ന മരുന്ന് മാറും. ചികിത്സാ കാലയളവ് കൂടും. രാജ്യത്ത് രോഗികൾ ഏറ്റവും കുറവ് കേരളത്തിലാണെങ്കിലും ഒൻപത് ശതമാനം മരണനിരക്ക് ഉണ്ടാകുന്നതിന് എം.ഡി. ആർ. ടി.ബി ഒരു കാരണമാണ്. അനിയന്ത്രിതമായ പ്രമേഹവും പുകവലിയും മറ്റും രോഗം തീവ്രമാകുന്ന മറ്റ് പ്രശ്നങ്ങളാണ്.

Previous Post Next Post