മയ്യിൽ :- ഭക്ഷണ പദാർത്ഥങ്ങൾ, മത്സ്യം,മാംസം തുടങ്ങിയവ വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കും, ജോലി ചെയ്യുന്ന തൊഴിലാളികൾക്കും fssai റജിസ്റ്റ്രേഷനും, ഹെൽത്ത് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യാപാരികളെ സഹായിക്കാനും ലൈസൻസ് നടപടികൾ സുഗമമാക്കാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മൈക്രോ ഹെൽത്ത് ലബോറട്ടറിയുമായി ചേർന്ന് മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ മയ്യിൽ വ്യാപാര ഭവനിൽ വച്ച് ഹെൽത്ത് കാർഡ് & fssai രെജിസ്റ്റ്രേഷൻ ക്യാമ്പ് നടത്തുന്നു.
എല്ലാ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, കൂൾബാർ കാറ്ററിംഗ്, മത്സ്യ, മാംസ വ്യാപാരികളും,മറ്റ് ഹെൽത്ത് കാർഡ് ആവശ്യമുള്ളവരും ഈ അവസരം ഉപയോഗപ്പെടുത്തുക.
1) ₹300 രൂപയും ആധാർ കാർഡിന്റെ കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്
2) പുതിയ fssai രെജിസ്ട്രേഷൻ/ ലൈസൻസ് എടുക്കാനും, പഴയത് പുതുക്കാനുമുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9961205822