ദോഹ :- പൂക്കോയ തങ്ങൾ ഹോസ്പിസ് (PTH)കൊളച്ചേരി മേഖല ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. മദീന ഖലീഫ - അൽ ഹുവൈല ഫാമിലി പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഫാമിലി ഉൾപ്പെടെ നൂറിലധികം പേര് പങ്കെടുത്തു.
സംഗമം പ്രസിഡന്റ് ദാവൂദ് തണ്ടപ്പുറം അധ്യക്ഷത വഹിച്ചു. മൊയ്‌ദീൻ ഹാജി കമ്പിൽ, ഇ കെ അയ്യൂബ് ഹാജി, സകരിയ മാണിയൂർ, ഇക്ബാൽ കൂത്തുപറമ്പ്, ഫസൽ അരിയിൽ, നൗഷാദ് മാങ്കടവ്, ഷഫീഖ് മാങ്കടവ്, യൂനുസ് ശാന്തിഗിരി, ഉമറുൽ ഫാറൂഖ് ഇ കെ, നൗഷാദ് പുളിക്കുന്നിൽ, ഷുഹൈബ് കാട്ടാമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
ഷംസീർ കമ്പിൽ,മുഹ്സിൻ കെ വി, ഇല്യാസ് നമ്പ്രം, ഹാരിസ് നെല്ലിക്കപ്പാലം, സുബൈർ പാലത്തുങ്കര, അബു മണിച്ചിറ, മുനീർ പേരാമ്പ്ര, ബഷീർ അമ്പലക്കണ്ടി, മുത്തലിബ് കൊടിപോയിൽ, മുസ്തഫ മാണിയൂർ, മഷൂദ് മട്ടന്നൂർ, മിസ്ഫർ, മഹമൂദ് നമ്പ്രം, അബ്ദുൽ ഖാദർ കൊളച്ചേരി, മൊയ്‌ദീൻ കമ്പിൽ, ലത്തീഫ് എ പി, ഫർഹാൻ തുടങ്ങിയവർ നേതൃത്വം നൽകി