പന്ന്യങ്കണ്ടി :- UDF കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സമ്പൂർണ്ണ മത രാഷ്ട്രമാക്കി മാറ്റിയെടുക്കുന്നതിനുള്ള ഹിന്ദുത്വ അജണ്ടകളുമായി ബി.ജെ.പി മുന്നോട്ടു പോകുമ്പോൾ അതിന് ഓശാന പാടുന്ന വിധത്തിലുള്ള സമീപനങ്ങളാണ് ന്യൂനപക്ഷ വിഷയങ്ങളിൽ സി.പി.എം സ്വീകരിച്ചു വരുന്നതെന്ന് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പറും, തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറുമായ മുഹമ്മദ് ബ്ലാത്തൂർ പ്രഭാഷണം നടത്തി. യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കൺവീനർ ടി. ജനാർദ്ദനൻ, മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മൗലവി പള്ളിപ്പറമ്പ്, കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ, കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു.
UDF കൊളച്ചേരി പഞ്ചായത്ത് 251 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
മുഖ്യ രക്ഷാധികാരി : അഡ്വ: അബ്ദുൽ കരീം ചേലേരി,
രക്ഷാധികാരികൾ : എം.മമ്മു മാസ്റ്റർ, മുസ്തഫ കോടിപ്പോയിൽ, കെ.പി അബ്ദുൽ മജീദ്,എം അനന്തൻ മാസ്റ്റർ, കെ.എം ശിവദാസൻ, എം.സജിമ, ആറ്റക്കോയ തങ്ങൾ, പി.പി.സി മുഹമ്മദ് കുഞ്ഞി, ഹംസ മൗലവി പള്ളിപ്പറമ്പ്, കെ.ബാലസുബ്രഹ്മണ്യൻ, എൽ.നിസാർ
ചെയർമാൻ : എം.അബ്ദുൽ അസീസ്
വൈസ് ചെയർമാൻമാർ : കെ.ഷാഹുൽ ഹമീദ്, ടി.പി സുമേഷ്
ജനറൽ കൺവീനർ : എം.കെ സുകുമാരൻ
വർക്കിംഗ് കൺവീനർ : മൻസൂർ പാമ്പുരുത്തി
ട്രഷറർ : ദാമോദരൻ കൊയിലേരിയൻ
മാർച്ച് 27 ബുധനാഴ്ചയ്ക്കകം 20 ബൂത്ത് കമ്മിറ്റികളും വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.