പോക്സോ കേസ് പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും


കണ്ണൂർ :- പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവും 75,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കണ്ണൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എസ് ശ്രീമതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒൻപത് മാസം കൂടി ശിക്ഷ അനുഭവിക്കണം.

2021 ജൂൺ, ജൂലായ് മാസങ്ങളിൽ അലവിൽ ഭാഗത്തുവെച്ചാണ് പന്ത്രണ്ടുകാരിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വളപട്ടണം എസ്.ഐ ടി.രഞ്ജിത്താണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി പ്രീതകുമാരി ഹാജരായി.

Previous Post Next Post