മുന്നൂറിലേറെ ക്വാറികൾക്ക് ആറുമാസം കൂടി പ്രവർത്തിക്കാൻ അനുമതി


തിരുവനന്തപുരം :- ഏപ്രിലിൽ അനുമതി തീരുന്ന മൂന്നുറിലധികം ക്വാറികൾക്ക് ആറുമാസം കൂടി പ്രവർത്തിക്കാം. ഇതോടെ നിർമാണമേഖലയിലെ പ്രതിസന്ധി താത്കാലികമായി ഒഴിയും. ജില്ലാ പരിസ്ഥിതി ആഘാതപഠന അതോറിറ്റി 2016 മുതൽ 2018 വരെ പെർമിറ്റ് നൽകിയ ക്വാറികൾക്കാണ് ആശ്വാസം. ഒക്ടോബർ 27 വരെയാണ് പാറമടകൾക്കുള്ള പ്രവർത്തനാനുമതി.

പെർമിറ്റ് അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ നീട്ടി നൽകണമെന്നും കാണിച്ച് സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ കമ്മിറ്റി, കേന്ദ്ര കാലാവസ്ഥാ പരിസ്ഥിതിമന്ത്രാലയത്തിനോട് അഭ്യർഥിച്ചിരുന്നു. ഒക്ടോബറിൽ കാലാവധി അവസാനിക്കുന്ന അപേക്ഷകളിൽ  തീരുമാനമെടുക്കുന്നത് മുൻഗണനയനുസരിച്ചാകും.

Previous Post Next Post