തിരുവനന്തപുരം :- കഴിഞ്ഞ വർഷം പൊതുവിപണിയിൽ വിറ്റ 39.92% പച്ചക്കറികളിൽ കീടനാശിനിയുടെ അംശം നിർദേശിക്കപ്പെട്ട അളവിലും കൂടുതലാണെന്നു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. പച്ചച്ചീര, കാപ്സിക്കം(പച്ച), സാമ്പാർ മുളക്, മല്ലിയില, പുതിനയില, പയർ എന്നീ പച്ചക്കറികളിലെ ശേഖരിച്ച എല്ലാ സാംപിളുകളിലും, കത്തിരി, വഴുതന, കാരറ്റ്, കറിവേപ്പില, പച്ചമുളക്, കോവയ്ക്ക, പടവലം, തക്കാളി എന്നിവയുടെ 50 ശതമാനത്തിലധികം സാംപിളുകളിലും കീടനാശിനി അംശം കണ്ടെത്തി.
തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ ഗവേഷണ പരിശോധന ലബോറട്ടറിയിൽ കഴിഞ്ഞ വർഷം ജുലൈ മുതൽ സെപ്റ്റംബർ വരെ നടത്തിയ പരിശോധനയിലാണ് കീടാശിനിയുടെ അംശം കണ്ടെത്തിയത്. 'സേഫ് ടു ഈറ്റ് പദ്ധതി' പ്രകാരം പൊതുവിപണിയിൽ നിന്ന് ശേഖ രിച്ചവയുടെയും കർഷകരിൽ നിന്നു നേരിട്ട് ശേഖരിച്ച സാംപിളുക ളുടെയും പരിശോധനയാണ് നടന്നത്. 467 ഭക്ഷ്യ വസ്തുക്കളുടെ സാംപിളുകളിൽ 151 എണ്ണത്തിലും (32.33%) കീടനാശിനി അംശം കണ്ടെത്തി. ഗ്രീൻപീസ്, ബസുമ തി അരി എന്നിവയിൽ എല്ലാ സാം പിളുകളിലും കീടനാശിനി അംശം ഉണ്ടെന്നും ചെറുപയർ, വെള്ളക്ക ടല എന്നിവ സുരക്ഷിതമാണെ ന്നും കണ്ടെത്തി. ഉണക്കമുന്തി രി(കറുപ്പ്), ഉണക്കമുന്തിരി(മഞ്ഞ) എന്നിവയിൽ കീടനാശിനി സാന്നി ധ്യം വളരെ കൂടുതലാണ്-റിപ്പോർ ട്ടിൽ പറയുന്നു.