CBSE, ICSE സ്‌കൂളുകളിൽ അവധിക്കാല ക്ലാസിന് അനുമതി


കൊച്ചി :-സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസിന് ഹൈക്കോടതി അനുമതിനൽകി. കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) കലണ്ടർ പ്രകാരമല്ലാതെ പ്രവർത്തിക്കുന്ന സ്കൂ‌ളുകൾക്കാണ് അനുമതി.

എന്നാലിത് അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് ഭാവിയിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കു വിധേയമായിരിക്കുമെന്നും ജസ്‌റ്റിസ് എ.മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റ‌ിസ് എം.എ. അബ്‌ദുൽ ഹക്കിം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ, കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾസ് കേരള തുടങ്ങിയവർ നൽകിയ ഹർജിയാണു പരിഗണിച്ചത്.

Previous Post Next Post