തിരുവനന്തപുരം :- ആലപ്പുഴ ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി 8 (ഏവിയൻ ഇൻഫ്ലുവൻസ -എച്ച് 5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം നൽകി.
രോഗബാധിതപ്രദേശങ്ങളിലുള്ളവരിലെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും. മൂന്നുകിലോമീറ്റർ ചുറ്റളവിൽ പ്രത്യേക പനി സർവേ നടത്തും. പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പ് നിയല്ലെന്ന് ഉറപ്പുവരുത്താനും ഉന്നതതല യോഗം തീരുമാനിച്ചു.