കണ്ണൂർ:-ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ സ്വീപിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിൻ്റെ ഭാഗമായി 90 ഓളം പേരെ വോട്ടർ പട്ടികയിൽ പേരു ചേർത്തതിന് കണ്ണൂർ വിമൺ വോട്ടർ ഓഫ് ദ സീസൺ 2024 ആയി തിരഞ്ഞെടുക്കപ്പെട്ട കെ അയിഷക്കും ആർട്ട് ഇൻസ്റ്റലേഷൻ മത്സരത്തിൻ്റെ ഭാഗമായി പാഴ് വസ്തുക്കളിൽ നിന്നും കലാരൂപം നിർമ്മിക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ പങ്കജാക്ഷൻ വെള്ളൂരിനും പുരസ്കാരങ്ങൾ പുതിയതെരു മാഗ്‌നറ്റ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ വെച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വിതരണം ചെയ്തു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ , അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. കണ്ണൂർ ജില്ലയിലെ സ്വീപിൻ്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.