ചേലേരി :-ലോക സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരി മുക്കിൽ കുടുംബസംഗമം നടത്തി.രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യൂ ഡിഎഫ് മുന്നണിയെ വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത വെൽഫെയെർ പാർട്ടി ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ പ്രവർത്തകരെ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടമാകുന്ന സാഹചര്യം വലിയ അപകടത്തിലേക്ക് രാജ്യത്തെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ സന്ദേശം വായിച്ചു. പഞ്ചായത്തിലെ വിവിധ യൂണിറ്റുകൾ നടത്തിയ സ്‌ക്വാഡ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ്മണ്ഡലം കമ്മിറ്റി അംഗം ഹസനുൽബന്ന , വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സീനത്ത് കെ പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി അദ്യക്ഷത വഹിച്ചു. നിഷ്ത്താർ കെ കെ സ്വാഗതവും അസ്‌ലം എ വി നന്ദിയും പറഞ്ഞു.