കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആദ്യ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒരു ദശലക്ഷം വരുന്ന ഇന്ത്യൻ സമൂഹമാണ് കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം.
എല്ലാ ഞായറാഴ്ചയും FM 93.3, AM 96.3 എന്നിവയിൽ കുവൈറ്റ് റേഡിയോയിൽ ഹിന്ദി പ്രോഗ്രാം ആരംഭിച്ചതിന് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തെ കുവൈറ്റിലെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു.
ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അഭിപ്രായപ്പെട്ടു.