നീന്തൽ പരിശീലനം നടത്തി




കണ്ണൂർ:-ലോക്‌സഭാ  തിരഞ്ഞെടുപ്പ്‌ ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപ് കല്യാശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ   നീന്തൽ പരിശീലനം സംഘടിപ്പിച്ചു. ചൂട്ടാട് ബീച്ചിൽ  നീന്തൽ പരിശീലകൻ ചാൾസൺ‌ ഏഴിമലയും സംഘവും നേതൃത്വം നൽകി. സ്വീപ് കല്യാശ്ശേരി മണ്ഡലം നോഡൽ ഓഫീസർ എം പി സുനിൽ കുമാർ  അധ്യക്ഷത വഹിച്ചു.പരിശീലനത്തിൽ ചാൾസൺ ഏഴിമലയുടെ ടീം അംഗങ്ങളായ വിജയൻ കതിരൂർ, ജാസ്മിൻ ചാൾസൺ, വില്യംസ് ചാൾസൺ, ഷൈജീന, അഖിൽ എന്നിവർ പങ്കെടുത്തു.പരിപാടിയിൽ സ്വീപ് ടീം അംഗങ്ങളായ ജയേഷ്, സജിത്ത്, അഖിൽ,സി കെ  ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ  ചാൾസൺ ഏഴിമലയെ ആദരിച്ചു.

Previous Post Next Post