സർവ്വകലാശാലകളിലെ പ്രവേശനം മുതൽ പരീക്ഷ വരെ ഇനി ഏകീകൃതമാകുന്നു


തിരുവനന്തപുരം :-  എല്ലാ സർവകലാശാലകളിലെയും പ്രവേശനം മുതൽ പരീക്ഷവരെയും പഠനവും പാഠ്യേതര പ്രവർത്തനങ്ങളുമെല്ലാം ഒരു കുടക്കീഴിലാക്കി ഈ വർഷം മുതൽ ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരം. ജൂലായ് ഒന്നിനു തുടങ്ങുന്ന നാലു വർഷ ബിരുദത്തിനൊപ്പം സംസ്ഥാനത്ത് ആദ്യമായി ഏകീകൃത അക്കാദമിക സംവിധാനവും നടപ്പാവും.

കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ് അനിൽകുമാർ അധ്യക്ഷനായ സമിതി അടുത്തയാഴ്ച റിപ്പോർട്ട് നൽകും. എല്ലാ സർവകലാശാലകൾക്കുമായി സമിതി 'പൊതു അക്കാദമിക് കലണ്ടർ' തയ്യാറാക്കി. ഈ വർഷം കേരള, കാലിക്കറ്റ്, എം.ജി., കാലടി, കണ്ണൂർ, മലയാളം സർവകലാശാലകളിൽ നടപ്പാക്കും.

Previous Post Next Post