ഔദ്യോഗിക സീലുകൾ മലയാളത്തിലാക്കണമെന്ന് സർക്കാർ ഉത്തരവ്


തിരുവനന്തപുരം :- സർക്കാർ ഓഫിസുകളുടെയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക സീലുകൾ എത്രയും വേഗം മലയാളത്തിലാക്കണമെന്നു സർക്കാർ ഉത്തരവ്.

അപേക്ഷ ഫോമുകൾ, രസീതുകൾ, റജിസ്റ്ററുകൾ, സർക്കാർ ഓഫിസുകളിലെയും വാഹനങ്ങളിലെയും ബോർഡുകൾ എന്നിവ പൂർണമായും മലയാളത്തിലാക്കാനുള്ള ഉത്തരവ് പാലിച്ചോയെന്ന് റിപ്പോർട്ട് നൽകാനും വകുപ്പ് മേധാവികളോട് നിർദേശിച്ചു. ഭരണ ഭാഷ പൂർണമായും മലയാളത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.

Previous Post Next Post