ചക്കരക്കൽ :- ഇരിവേരി, ചാപ്പ മണൽക്കാട് പ്രദേശങ്ങളിലായി 6 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കഴിഞ്ഞദിവസം ഉച്ചയോടെ
ആയിരുന്നു സംഭവം. ചാപ്പ മണൽക്കാടിൽ വാഴയിൽ ആബിദ, കനാൽ പരിസരത്ത് സലാം പീടികയ്ക്ക് സമീപം പുളുകൂൽ ഇസ്‌മായിൽ (71), ഇരിവേരിയിലെ കമല (60), പ്രകാശൻ (52) എന്നിവർക്കും ഇസ്മായിലിന്റെ വീട്ടിൽ ആശാരിപ്പണിക്കു വന്ന 2 പേർക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്.
വീടിൻ്റെ വർക്ക് ഏരിയയുടെ സമീപം നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോഴാണ് ആബിദയ്ക്കു കടിയേറ്റത് അങ്കണവാടിയിലേക്ക് കുട്ടിയെ കൂട്ടാൻ പോകുമ്പോഴാണ് കമലയ്ക്ക് കടിയേറ്റത്. പരുക്കേറ്റ എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.