ഇരിക്കൂർ :- ശാന്തി മഠം മഠാധിപതി സ്വാമി ആത്മചൈതന്യയുടെ ഷഷ്ടിപൂർത്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വാമി ചിദാനന്ദപുരി കൊളത്തൂർ അദ്വൈതാശ്രമം ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അമൃത കൃപാനന്ദ പുരി മാതാ അമൃതാനന്ദമയി മഠം കണ്ണൂർ, സാധു വിനോദ്ജി അവധൂതാശ്രമം ചീമേനി, മാതാജി ദേവി സംഗമേശാനന്ദ സരസ്വതി ജ്ഞാനാനന്ദാശ്രമം പത്തനംതിട്ട, നാരായണൻ ഭട്ടതിരിപ്പാട്, ശ്രീരാം ഫ്രാൻസ്, അമൃത ലണ്ടൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഡോ:ജയരാജ് സ്വാഗതവും കനകരാജ് നന്ദിയും പറഞ്ഞു.
സുമാ സുരേഷും ,സുരേഷ് വർമ്മയും ചേർന്നവതരിപ്പിച്ച സംഗീതാർച്ചന, കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിലെ വിദ്യാർഥികളുടെ ഭജനാമൃതം, നൃത്തനൃത്യങ്ങൾ, ദേവദാസ് കണ്ണൂരും സംഘവും അവതരിപ്പിച്ച ഭജന സന്ധ്യയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.