കൊച്ചി :- കടുത്ത വേനൽച്ചൂട് പരിഗണിച്ച് അഭിഭാഷകരുടെ വസ്ത്രധാരണത്തിൽ ഹൈക്കോടതി ഇളവനുവദിച്ചു. ഹൈക്കോടതിയിൽ ഹാജരാകുന്നവർക്ക് ഗൗൺ ധരിക്കണമെന്ന് നിർബന്ധമില്ല.
ജില്ലാ കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാന്റും ധരിച്ചാൽ മതിയാകും. കോട്ടും ഗൗണും നിർബന്ധമല്ല. ചൂടുകാലത്ത് കറുത്തകോട്ടും ഗൗണും ധരിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി. മേയ് 31 വരെയാണ് ഇളവനുവദിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചത്.