റെക്കോർഡ് വില വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്


തിരുവനന്തപുരം :- റെക്കോർഡ് വില വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 240 രൂപ കുറഞ്ഞു. തിങ്കളാഴ്ച 54640 എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് വില കുറയുന്നത്. ഇന്നത്തെ വിപണി വില 54,120 രൂപയാണ്. 

ഏപ്രിൽ ഒന്ന് മുതൽ തന്നെ 50,000 ത്തിന് മുകളിലാണ് സ്വർണവില. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനാൽ സ്വർണ്ണത്തിലുള്ള നിക്ഷേപങ്ങൾ വർധിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്.

നിലവിൽ സ്വർണാഭരണ ഉപഭോക്താക്കൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം



Previous Post Next Post