കണ്ണൂർ :- ഫെയ്‌സ്ബുക്കിൽ വ്യാജ വ്യാജ പരസ്യം കണ്ട് ട്രേഡിങ് ചെയ്യുന്നതിനുവേണ്ടി പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 32,49,200 രൂപ നഷ്ടമായി. ഓൺലൈൻ ട്രേഡിങ് ചെയ്താൽ നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ഫെയ്‌സ്ബുക്കിൽ നൽകിയ സന്ദേശത്തിനനുസരിച്ച് യുവാവ് പണം നിക്ഷേപിക്കുകയായി രുന്നു. തുടക്കത്തിൽ ട്രേഡിങ് നടത്തിയതിൻ്റെ ലാഭത്തോടുകൂടി നിക്ഷേപിച്ച പണം തിരിച്ചുനൽകി. എന്നാൽ, പിന്നീട് കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി കൂടുതൽ തുക നിക്ഷേപിച്ചെങ്കിലും നിക്ഷേപിച്ച പണമോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പോലീസ് കേസെടുത്തു.
ലക്കിഡ്രോയിൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ചക്കരക്കൽ സ്വദേശിയായ യുവതിയുടെ 34,600 രൂപ തട്ടിയെടുത്തതായി പരാതി. സമ്മാന തുക ലഭിക്കുന്നതിനായി ജി.എസ്.ടി.യും മറ്റ് പ്രോസസിങ് തുകയും നൽകണമെന്നും പറഞ്ഞാണ് യുവതിയിൽ നിന്ന് പണം തട്ടിയെടുത്തത്.
ഫെയ്സ്ബുക്കിൽ സമ്മാനം ലഭിക്കുമെന്ന വ്യാജ പരസ്യത്തിൽ ലഭിച്ച സ്ക്രാച്ച് ആൻഡ് വിൻ സ്ക്രാച്ച് ചെയ്ത് സ്വകാര്യ വിവരങ്ങൾ നൽകിയ കണ്ണപുരം സ്വദേശിക്ക് 1,981 രൂപയും തലശ്ശേരി സ്വദേശിക്ക് 4,999 രൂപയും നഷ്ടപ്പെട്ടു.