ശബരിമല :- വിഷു പൂജകൾക്കായി അയ്യപ്പ ക്ഷേത്രനട ഇന്നു വൈകിട്ട് 5നു തുറക്കും. 18 വരെ പൂജകൾ ഉണ്ടാകും. 14നു പുലർച്ചെ 4 മുതൽ 7 വരെയാണു വിഷുക്കണി ദർശനം. അന്നു തീർഥാടകർക്കു തന്ത്രിയും മേൽശാന്തിയും വിഷുക്കൈനീട്ടം നൽകും. വിഷു തീർഥാടനത്തിനു വിപുലമായ ഒരുക്കത്തിലാണു ദേവസ്വം ബോർഡും പൊലീസും.
മണ്ഡല മകരവിളക്കു കാലത്തെ പോലെ ക്രമീകരണങ്ങളാണു നടത്തിയിട്ടുള്ളത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സ്പെഷൽ ഓഫിസർമാരെയും ജീവനക്കാരെയും നിയോഗിച്ചു. തീർഥാടകർക്കു മുടങ്ങാതെ പ്രസാദങ്ങൾ നൽകുന്നതിനുള്ള ക്രമീകരണമായി.